ആരോപണം വളരെ ഗൗരവമുള്ളത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് രഞ്ജിത്തിന് നല്ലതെന്ന് മനോജ് കാന

ranjith|bignewslive

കണ്ണൂര്‍: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് മാറി നില്‍ക്കുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്ന് അക്കാദമി അംഗം മനോജ് കാന പറഞ്ഞു. വളരെ ഗൗരവം ഉള്ളതാണ് രഞ്ജിത്തിനെതിരെയുള്ള ആരോപണമെന്നും മനോജ് കാന വ്യക്തമാക്കി.

അത് തീര്‍ച്ചയായും പരിശോധിക്കണം. കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ആരോപണമുണ്ടായാല്‍ തെളിയിക്കപ്പെടുന്നതു വരെ ആ സ്ഥാനത്ത് തുടരാതിരിക്കുക എന്നത് ആരോപണവിധേയര്‍ എടുക്കേണ്ട നിലപാടാണെന്നും മനോജ് കാന പറഞ്ഞു.

പേരടക്കം സിനിമയടക്കം വര്‍ഷമടക്കമാണ് നടി പറഞ്ഞതെന്നും ഒരു പടത്തില്‍ പരിഗണിച്ചാലോ പരിഗണിക്കാതിരുന്നാലോ ഒരു സ്ത്രീ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും മനോജ് പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു.

Exit mobile version