ചേര്‍ത്തല: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് അപകടം. കായംകുളം കരീലക്കുളങ്ങര സ്വദേശി ജഗത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ഋഷിദേവിന് പരിക്കേറ്റു. ഋഷിദേവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ പട്ടണക്കാട് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
ജഗത് ഓടിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ജഗത്തിന്റെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഡി വൈ എഫ് ഐ കരീലക്കുളങ്ങര മേഖല കമ്മറ്റിയംഗമാണ് ജഗത്.
Discussion about this post