കല്‍പ്പറ്റ : വയനാട്ടിലെ ദുരിതബാധിതരില്‍ എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്ന് മന്ത്രി കെ. രാജന്‍. ദുരിത ബാധിതരില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷയാണ് കിട്ടിയത്. അവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇനി 16 കുടുംബം മാത്രമാണ് ക്യാമ്പില്‍ നിന്നും മാറാനുളളത്. രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ആലോചനാ യോഗം ചേര്‍ന്നു.