വെറും ആലങ്കാരികമായ വാക്ക്, സിനിമയില്‍ പവര്‍ഗ്രൂപ്പും മാഫികളും ഇല്ലെന്ന് ജഗദീഷ്

കൊച്ചി: പവര്‍ ഗ്രൂപ്പ് എന്നതൊരു ആലങ്കാരികമായ വാക്കാണെന്നും ഹേമ കമ്മിറ്റിയില്‍ പറഞ്ഞിരിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകള്‍ എന്നാകാമെന്നും നടനും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്. മലയാള സിനിമാ മേഖലയില്‍ പവര്‍ഗ്രൂപ്പും മാഫികളും ഇല്ലെന്നും ജഗദീഷ് പറഞ്ഞു.

സിനിമ എന്നുപറയുന്നത് കോടികള്‍ മുടക്കിയുള്ള വ്യവസായമാണ്. ജസ്റ്റിസ് ഹേമ എന്ന് പറയുമ്പോള്‍ വലിയൊരു ഉന്നതപദവിയില്‍ ഇരുന്നൊരു വനിതയാണെന്നും അവരെ സംബന്ധിച്ചിടത്തോളം പവര്‍ ഗ്രൂപ്പ് എന്നത് ആലങ്കാരികമായിട്ടുള്ളൊരു പദമാണെന്നും ജഗദീഷ് പറഞ്ഞു.

അങ്ങനെയെ കണക്കാക്കുന്നുള്ളൂ. ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പ്രബലന്മാരുടെ, ശക്തന്മാരുടെ ആധിപത്യമുള്ള ഗ്രൂപ്പ് എന്നാകും അവര്‍ ഉദ്ദേശിച്ചതെന്നും ജഗദീഷ് പറഞ്ഞു.

മലയാള സിനിമയില്‍ ഒരു മാഫിയ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കാസ്റ്റിംഗ് നടത്തുമ്പോള്‍ തനിക്ക് പറ്റിയ റോള്‍ ആണെങ്കില്‍ തന്നെ വിളിക്കമെന്നും സിദ്ദിഖിന് പറ്റിയതാണെങ്കില്‍ അയാളെ വിളിക്കുമെന്നും അതില്‍ ഞാന്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും ജഗദീഷ് പറയുന്നു.

വനിതകളുടെ കാര്യത്തിലും അത് അങ്ങനെ തന്നെ. പിന്നെ കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ പറയുന്നത് ചില സ്ത്രീകള്‍ക്ക് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത് കൊണ്ടാണെന്നും അതവര്‍ തുറന്ന് പറയുമ്പോള്‍ അതിന്റെ അവകാശം എന്താണ്, അന്ന് പറയേണ്ട കാര്യമല്ലേ എന്നൊന്നും ചോദിക്കേണ്ടതില്ലെന്നും പരാതി രേഖപ്പെടുത്താമെന്നും ജഗദീഷ് പറയുന്നു.

Exit mobile version