സോഷ്യല്‍മീഡിയയിലൂടെ പരിചയം, 16കാരിയെ പീഡിപ്പിച്ചു, പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍

arrest|bignewslive

കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ വിജെ മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് അറസ്റ്റില്‍. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. എറണാകുളം കളമശ്ശേരി പൊലീസാണ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്.

കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ മേയിലായിരുന്നു. രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഒരു യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പരാതിക്കാരിയെ പരിചയപ്പെടുന്നതും സോഷ്യല്‍ മീഡിയ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്.

സംഭവം പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോട് വെളിപ്പെടുത്തിയതോടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് കൂട്ടുകാരി തന്റെ അമ്മയോട് വിവരം പറയുകയായിരുന്നു.

പിന്നാലെ കളമശേരി സ്റ്റേഷനില്‍ നേരിട്ടെത്തി പീഡനത്തിന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഗോവിന്ദ് വിജയ് നിലവില്‍ എറണാകുളത്ത് താമസിക്കുന്ന ഫ്‌ളാറ്റില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ മൊബൈല്‍ ഫോണുകള്‍ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version