ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം, ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി. പള്‍സര്‍ സുനി തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിന് ഇയാളെ സഹായിക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കോടതിയില്‍ ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതില്‍ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. പിന്നാലെ ഇതിനെതിരെ പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Discussion about this post