കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ വിദേശമദ്യം കടത്തിയ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി. സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ വി.ജി.രഘുനാഥിനെ സസ്പെന്റ ചെയ്തു. താത്കാലിക ജീവനക്കാരനായ കണ്ടക്ടര്‍ ഫൈസലിനെ പിരിച്ചുവിട്ടു.
കഴിഞ്ഞ ദിവസമാണ് പൊന്‍കുന്നം- മണക്കടവ് റൂട്ടിലെ ബസില്‍ ജീവനക്കാര്‍ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്.