കാണാതായിട്ട് രണ്ട് ദിവസം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചാലിയാറില്‍ മരിച്ച നിലയില്‍

death|bignewslive

കോഴിക്കോട്: മലപ്പുറത്തുനിന്നും കാണാതായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചാലിയാറില്‍ മരിച്ച നിലയില്‍. പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മുസ്തഫയാണ് മരിച്ചത്.

അമ്പത്തിയഞ്ച് വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ചാലിയാറില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫയുടെ അവസാന മൊബൈല്‍ ലൊക്കേഷന്‍ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മുസ്തഫയുടെ ചെരുപ്പും സ്‌കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് മൃതദേഹം ചാലിയാറില്‍നിന്ന് കണ്ടെത്തിയത്.

Exit mobile version