സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി നടി ഉഷ

usha|bignewslive

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ സെറ്റില്‍ വച്ച് മോശമായ അനുഭവം തുറന്നുപറഞ്ഞ് നടി ഉഷ. താന്‍ അതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ഉഷ പറയുന്നു.

തനിക്ക് സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടുവെന്നും താന്‍ അച്ഛനെയും കൊണ്ടാണ് പോയതെന്നും ആ സംവിധായകന്‍ ഇന്ന് ജീവനോടെയില്ലെന്നും ഉഷ പറഞ്ഞു.

സിനിമിയില്‍ പവര്‍ ഗ്രൂപ്പുണ്ട്. അതൊരു സത്യമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും ഉഷ പറഞ്ഞു.

അവസരത്തിന് വേണ്ടി ബെഡ് ഷെയര്‍ ചെയ്യുന്ന കാര്യത്തില്‍ പ്രതികരിച്ചതുകൊണ്ട് നിരവധി അവസരം തനിക്ക് ഇല്ലാതെ പോയിട്ടുണ്ട്. ഇത്രയാളുകള്‍ ചേര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ചിട്ടാണ് ഇത് ചെയ്യുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നുവെന്നും ഉഷ പറഞ്ഞു.

Exit mobile version