തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും കാണാതായ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പോലീസിനും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു.
അതേസമയം, വിശാഖപട്ടണത്തില്‍ നിന്നും കണ്ടെത്തിയ പതിമൂന്നു വയസുകാരിയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാണ് പോലീസിന്റെ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ തന്നെ വിശാഖപട്ടണത്തേക്ക് തിരിച്ചിരുന്നു.
കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും.