പാലക്കാട് സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) ആണ് മരിച്ചത്.

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) ആണ് മരിച്ചത്. വെല്‍ഡിങ് ജോലിക്കാരനാണ് മരിച്ച ശിവദാസന്‍.

സഹയാത്രികനായ കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.

Exit mobile version