അമരാവതി: ആന്ധ്രയിലെ അനകപ്പല്ലേയിലെ മരുന്ന് നിര്‍മാണ കമ്പനിയില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ 7 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അച്യുതപുരത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ഉള്ള ഇസൈന്റിയ എന്ന കമ്പനിയില്‍ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ആണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ മരിച്ചവരില്‍ രണ്ട് പേരെ മാത്രമേ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. രാമ്പിള്ളി മണ്ഡല് സ്വദേശികളായ ഹരിക എന്ന സ്ത്രീയും പുടി മോഹന്‍ എന്നയാളെയുമാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ 10 പേരടക്കം ഉള്ളവര്‍ അനക്പള്ളിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Discussion about this post