ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പശ്ചിമഘട്ടത്തില്‍ ഇടവിട്ട് പെയ്ത മഴയില്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് കൂടിയിരുന്നു. ഒരു മുങ്ങല്‍ സംഘത്തിന് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
തെരച്ചിലിനുള്ള തടസ്സങ്ങളെന്തൊക്കെയെന്നുള്ള എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Discussion about this post