തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ 45കാരന് ഒമ്പതുവര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ തൈത്തോട്ടം വീട്ടില്‍ അസീമാണ് പിടിയിലായത്.
അസീം ഓടിച്ച കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനും ഓട്ടോറിക്ഷ യാത്രക്കാരിയും മരിക്കുകയായിരുന്നു. 2015 ജനുവരി 12നാണ് അപകടം സംഭവിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം.
കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയും ചെയ്യുന്നതിനിടെയാണ് പിടിയിലായത്.
Discussion about this post