കൊച്ചി: സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.
തന്റെ അച്ഛന്‍ തിലകനെ വിലക്കിയവരില്‍ ഗണേഷ് കുമാറും ഉള്‍പ്പെടും എന്നാണ് ഷമ്മി തിലകന്‍ ഒരു മാധ്യമത്തോടായി പറഞ്ഞത്. ഇന്‍ഡസ്ട്രിയിലെ 15 പേര്‍ ചേര്‍ന്ന് പ്രമുഖ നടനെ ഒതുക്കി എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിനിമയില്‍ വിലക്കായതോടെ അദ്ദേഹത്തിന് സീരിയലില്‍ അഭിനയിക്കേണ്ടി വന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ മാഫിയ സംഘത്തിന്റെ കയ്യില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ലെന്നും ആ സമയത്ത് ആത്മയുടെ പ്രസിഡന്റ് ഒരു സിനിമാതാരമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ അച്ഛനാണ് വിലക്ക് നേരിടേണ്ടിവന്ന നടന്‍. റിപ്പോര്‍ട്ടില്‍ പറയുന്ന ആത്മയുടെ പ്രസിഡന്റ് കെ ബി ഗണേഷ് കുമാറാണെന്നും ആത്മ രൂപീകരിക്കപ്പെട്ടതു മുതല്‍ ഗണേഷാണ് പ്രസിഡന്റ് എന്നും ഷമ്മി തിലകന്‍ പറയുന്നു.