കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതം, കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍മാര്‍

missing|bignewslive

തിരുവനന്തപുരം: തിരുവനന്തപുരത്തെ കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. പെണ്‍കുട്ടിയെ പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്.

കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Exit mobile version