കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പാന്‍മസാലാ ശേഖരം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയില്‍ 300 കിലോയോളം പാന്‍മസാലയാണ് പിടികൂടിയത്.
എക്സൈസ് – ആര്‍പിഎഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ പാന്‍മസാല കണ്ടെടുത്തത്. എക്സൈസ് ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കാര്‍ഡ്ബോഡ് ബോക്സില്‍ ഒളിപ്പിച്ചായിരുന്നു പാന്‍മസാലകള്‍ എത്തിച്ചത്. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നിര്മലന് തമ്പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത് ബിഎസ്, അനീഷ് എംആര്‍, ജൂലിയന്‍ ക്രൂസ്, ബാലു എസ് സുന്ദര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post