ഇടുക്കി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓഗസ്റ്റ് 21ന് ദലിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു അക്രമപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ദേശീയതലത്തില്‍ വിവിധ ദലിത് ബഹുജന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഹര്‍ത്താല്‍ ആചരിക്കണമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post