അമ്മ വഴക്ക് പറഞ്ഞതിന് വീട്ടില്‍ നന്നും ഇറങ്ങിയ 13 കാരിയെ കാണാതായിട്ട് മണിക്കൂറുകള്‍; ഇരുട്ടില്‍ തപ്പി പോലീസ്, ‘ഭാഷ അറിയാത്തത് വെല്ലുവിളി’

കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് അന്വേഷണത്തിനുള്ള വെല്ലുവിളി.

തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ13 വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കുട്ടിയ്ക്ക് അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് അന്വേഷണത്തിനുള്ള വെല്ലുവിളി.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജുന്‍ കുമാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.

Exit mobile version