തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസവുമായ അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെ (13) ആണ് കാണാതായത്. ഇന്ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാന്‍ ഇല്ലെന്നാണ് പരാതി.
അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്. കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ വിവരം കഴക്കൂട്ടം പോലീസില്‍ വിവരം അറിയിച്ചു.
കുട്ടിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പോലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 94979 60113 എന്ന നമ്പറില്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
Discussion about this post