കുണ്ടറ: പെറ്റമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ തെരഞ്ഞ് പോലീസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്
അഖില്കുമാറിനെയാണ് പോലീസ് തെരയുന്നത്.
അഖിലിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഈ മാസം 17ആം തീയതി രാവിലെയാണ് പുഷ്പലതയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്.
ചുറ്റികയും കൂര്‍ത്ത ഉളിയും ഉപയോഗിച്ചാണ് അമ്മയെ അഖില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അഖില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോവുകയായിരുന്നു.
ഇന്ത്യയിലുടനീളം ഇടക്കിടെ യാത്ര ചെയ്യുക പതിവുള്ളയാളാണ് അഖില്‍. അതിനാല്‍ തന്നെ ഇയാള്‍ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്ക അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post