ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, 43കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് ദേശീയപാതയിലാണ് അപകടം. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് ആണ് മരിച്ചത്.

നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വെല്‍ഡിങ് തൊഴിലാളിയായ വിനോദിനെ റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു വാഹനം ഇടിച്ചു തെറിപ്പിച്ചത്.

യുവാവിനെ ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി. അപകടത്തില്‍പ്പെട്ട യുവാവ് റോഡില്‍ വെച്ചു തന്നെ മരിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം, വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കല്ലമ്പലം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Exit mobile version