കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കില്‍ നിന്നും 26 കിലോ സ്വര്‍ണ്ണം തട്ടിയ കേസില്‍ മുന്‍ ബാങ്ക് മാനേജര്‍ മധു ജയകുമാര്‍ പിടിയില്‍. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പോലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.
17 കോടിയുടെ സ്വര്‍ണ്ണമാണ് വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നിന്നും നഷ്ടമായത്. മൂന്ന് വര്‍ഷമായി ബാങ്കിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോയതിന് പിന്നാലെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വര്‍ണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥലം മാറ്റിയ മുന്‍ മാനേജര്‍ മധു ജയകുമാര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുകയായിരുന്നു.
Discussion about this post