‘വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ടം പൂര്‍ത്തീകരണത്തോട് അടുക്കുന്നു’; ഡോ. ദിവ്യ എസ് അയ്യര്‍

dr divya|bignewslive

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ടം പൂര്‍ത്തീകരണത്തോട് അടുക്കുകയാണെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ് അയ്യര്‍. സെപ്റ്റംബര്‍, ഒക്ടോബറോടെ തുറമുഖം കമ്മീഷന്‍ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

മൂന്ന് കിലോ മീറ്ററുള്ള ബ്രേക്ക് വാട്ടര്‍ ഒരു പ്രധാന ഘടകമാണെന്നും ഇത് ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കാമെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചതിന് ശേഷം ഡിസംബറോടെ പദ്ധതിയുടെ അടുത്ത ഘട്ടം ആരംഭിക്കാന്‍ കഴിയുമെന്നും ദിവ്യ പറഞ്ഞു.

അടുത്ത ഘട്ടം 2028 ഓടെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. 2045-ഓടെ 4-ാം ഘട്ടം വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനായിരുന്നു കരാറെന്നും. എന്നാല്‍ പുതുക്കിയ കരാര്‍ പ്രകാരം 2028 ഓടെ പൂര്‍ത്തിയാക്കുമെന്നും ദിവ്യ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ് സെമി ഓട്ടോമേറ്റഡ് ടെര്‍മിനല്‍ ആണ് വിഴിഞ്ഞം ഇവിടെ ക്രെയിനുകളെടുക്കുന്നതും തിരിച്ച് വയ്ക്കുന്നതുമെല്ലാം ഓട്ടോമേറ്റഡായിട്ടുള്ള ക്രെയിന്‍ ഉപയോഗിച്ചാണെന്നും ദിവ്യ പറഞ്ഞു.

Exit mobile version