കിളിമാനൂര്‍: കൃഷിയിടത്തിലെ ഏണിയില്‍ നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. അടയമണ്‍ സ്വദേശി ബിജേഷ് ആണ് മരിച്ചത്.
പതിനെട്ടുവയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പം വെറ്റില കൃഷി നടത്തുകയായിരുന്നു ബിജേഷ്. ഞായറാഴ്ച രാവിലെ പൊതുചന്തയില്‍ വില്‍ക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെയായിരുന്നു അപകടം.
ഏണിയില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ബിജേഷിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കിളിമാനൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Discussion about this post