വയനാട് ഉരുള്‍പൊട്ടല്‍, ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ

wayanad|bignewlsive

കല്‍പറ്റ: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. 119 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.

ഡിഎന്‍എ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കി ഉള്ളത്.

അതേസമയം, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും സൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും തെരച്ചില്‍ നടക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവില്‍ അനുവദിക്കുന്നില്ല.

Exit mobile version