തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെയാണ് കാണാതായത്. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം, വള്ളം മറിഞ്ഞ് തിരയില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. കാണാതായ ആളെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോള്‍ ശക്തമായ തിരമാലയില്‍ വള്ളം തലകീഴായി മറിയുകയായിരുന്നു. രണ്ടുപേരെ മറൈന്‍ ഇന്‍ഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തിയത്. ഒരാളെ മറ്റൊരു വള്ളത്തില്‍ കയറ്റിയും രക്ഷപ്പെടുത്തി.
അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മുതലപ്പൊഴിയില്‍ നേരത്തെയും പലതവണ വള്ളം മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.
Discussion about this post