മരം മുറിക്കുന്നതിനിടെ അപസ്മാരം, മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്

മരം മുറിക്കുന്നതിനിടെ അപസ്മാരം വന്ന് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.

ഇടുക്കി: മരം മുറിക്കുന്നതിനിടെ അപസ്മാരം വന്ന് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.

അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം. സുനീഷായിരുന്നു അപസ്മാരകം വന്ന് മരത്തിന് മുകളില്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരം മുറിക്കുന്നതനിടെ അപസ്മാരം വന്നതായിരുന്നു.

പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്. മരം മുറിക്കുന്നതിനായി മുകളില്‍ കയറിയ യുവാവിന് ജോലിക്കിടെ അസുഖബാധയുണ്ടായി. യുവാവ് മരത്തിന് മുകളില്‍ അകപ്പെട്ടതോടെ സംഭവം അടിമാലി അഗ്‌നിരക്ഷാ സേനയെ അറിയിച്ചു.

തുടര്‍ന്ന് അടിമാലി അഗ്‌നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിഎന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മരത്തിന് മുകളില്‍ നിന്നും സാഹസികമായി യുവാവിനെ താഴെ എത്തിച്ചു. യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.

Exit mobile version