ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ധര്‍മേന്ദ്ര എന്നയാളാണ് പിടിയിലായത്.
ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മുപ്പത്തിമൂന്നുകാരി പീഡനത്തിനിരയായത്. നൈനിത്താളിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കൊല്ലപ്പെട്ടത്.ജൂലായ് 30ന് ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗര്‍ ജില്ലയിലായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ വിജനമായ സ്ഥലത്ത് നിന്നാണ് നഴ്സിന്റെ മൃതദേഹം കണ്ടെത്തിയത്. നഴ്സും പതിനൊന്നുകാരിയായ മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഏറെ വൈകിയിട്ടും അമ്മ തിരിച്ചെത്താതായതോടെ മകള്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഏറെ വൈകിയിട്ടും അമ്മ തിരിച്ചെത്താതായതോടെ മകള്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. തെരച്ചിലിനിടെ ഓഗസ്റ്റ് എട്ടിനാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
Discussion about this post