അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. മണ്ണിടിച്ചിലില്‍പ്പെട്ട് അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുകയാണ്.
കഴിഞ്ഞ മാസം 16നാണ് അര്‍ജുനെ കാണാതായത്. തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയില്‍ മുങ്ങല്‍ വിദഗ്ധരായിരിക്കും തിരച്ചില്‍ നടത്തുക. അതേസമയം, അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും.
മുങ്ങല്‍ വിദഗ്ധനുമായ മത്സ്യത്തൊഴിലാളിയുമായ ഈശ്വര്‍ മല്‍പ്പെയുടെ സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നല്കിയാല് നാവിക സേനയും തിരച്ചിലില്‍ പങ്കെടുക്കും.
അര്‍ജുന്റെ ലോറിയുടെ കയര്‍ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. അതേസമയം, മണ്ണിടിച്ചിലില്‍ വെള്ളത്തില്‍ പതിച്ച വലിയ കല്ലുകള്‍ നീക്കാന്‍ സാധിച്ചാലേ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സാധിക്കൂവെന്നാണ് ഈശ്വര്‍ മല്‍പ്പെ പറയുന്നത്.
Discussion about this post