കാസര്‍കോട്: വൈദ്യുതാഘാതമേറ്റ് യുവ വൈദികന് ദാരുണാന്ത്യം. കാസര്‍കോട് മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ.മാത്യു കുടിലില്‍ ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.
ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. കൊടിമരത്തില്‍ ദേശീയപതാക കുരുങ്ങിയതിനെ തുടര്‍ന്നാണ് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിച്ചത്.
കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിന് ജോസഫ് ദൂരേക്ക് തെറിച്ചു വീണു.
ഫാ.മാത്യു കുടിലിനെ ഉടന്‍ തന്നെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ്.
Discussion about this post