പോലീസുകാരനും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം, കേസ്

സ്‌കൂട്ടര്‍ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകള്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കൊച്ചി: പെരുമ്പാവൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പോലീസുകാരന്റെ മകള്‍ മരിച്ചു. എടത്തല പോലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകള്‍ ഐഫയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത മകള്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ഷെബിനും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറിന് മുന്നിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഷെബിന്റെ മകള്‍ ദൂരത്തേക്ക് തെറിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഫ ഇന്ന് മരണത്തിന് കീഴടങ്ങി.

ബാക്കി മൂന്നുപേരും ഗുരുതരാവസ്ഥയിലാണ്. കാറിന്റെ അപകട വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version