കര്‍ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാര്‍വര്‍ എസ്പി. കഴിഞ്ഞ ദിവസ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചില്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല.
ഇന്ന് പൂര്‍ണ തോതിലുള്ള ഒരു തെരച്ചില്‍ ആകും നടക്കുക. ഇന്ന് രാവിലെ 10 മണിക്ക് തെരച്ചില്‍ തുടങ്ങും. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങള്‍ ഇന്ന് തെരച്ചിലില്‍ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു.
നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. നാവിക സേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് പോലീസ് എന്നീ സേനകള്‍ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റര്‍ റൂട്ടീന്‍ തെരച്ചിലിന്റെ ഭാഗമായി സര്‍വയലന്‍സ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.
അതേസമയം, പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണ്. ഇന്ന് ജില്ലയില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലര്‍ട്ടുകളും ഇല്ല.
Discussion about this post