കൊച്ചി: എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഫോര്‍ട്ട് കൊച്ചി സ്വദേശി പി.ജെ മേരിഷിനിയാണ് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പില്‍ പാര്‍ട് ടൈം സ്വീപ്പറായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്.
തേവര ജങ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. മേരിഷിനി സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മേരിഷിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post