ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഗംഗാവലി പുഴയില്‍ ഡൈവിംഗിന് നേവിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഒമ്പതുമണിയോടെ നേവി സംഘം സ്ഥലത്തെത്തിയിരുന്നു. സോണാര്‍ പരിശോധനയും പുഴയുടെ ഒഴുക്കും പരിശോധിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
ഡൈവിംഗിന് ആവശ്യമായ എല്ലാം ഇന്നലെ രാത്രി തന്നെ സജ്ജമാക്കിയിരുന്നു. എന്തുകൊണ്ടാണ് അനുമതി നല്‍കാത്തതെന്നതിനെ സംബന്ധിച്ച് ജില്ലാ ഭരണകുടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘നേവി റെഡിയാണ്. ഡൈവ് ചെയ്യാന്‍ അഞ്ച് പേരെയും റെഡിയാക്കിയിരുന്നു.ഞങ്ങള്‍ റെഡിയാണ്, പക്ഷേ അങ്ങോട്ട് വരാനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് നേവിയിലുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നത്.
Discussion about this post