ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

accident death|bignewlsive

മലപ്പുറം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം മേല്‍മുറി മച്ചിങ്ങലിലാണ് അപകടം സംഭവിച്ചത്. കോഡൂര്‍ ഉര്‍ദുനഗര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്.

ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമില്‍ ജീവനക്കാരന്‍ ആണ് ബാദുഷ. ഗുരുതരമായി പരിക്കേറ്റ ബാദുഷയെ ഉടന്‍ ആശുപത്രിയി്ല്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മലപ്പുറം ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version