പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് 86 വര്‍ഷം കഠിനതടവ് ശിക്ഷ

pocso case|bignewslive

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകന് 86 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് പോക്‌സോ കോടതി.

ഒന്നാം പ്രതി കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന സിദ്ധിഖിനെയാണ് (25) കോടതി ശിക്ഷിച്ചത്. പതിനഞ്ചുകാരനാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.രി.യ ഷിബുവാണ് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിനതടവും 10000 രൂപ പിഴയും വിധിച്ചു. കേസിനാസ്പദമായ സംഭവം 2023 നവംബറിലായിരുന്നു നടന്നത്. 15കാരന്‍ ഉള്‍പ്പെടെ അഞ്ചു കുട്ടികളാണ് ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്.

Exit mobile version