ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്.
കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ വീണ്ടും ആരംഭിക്കാനുള്ള തീരുമാനം. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും.
ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെ എത്തിയിരുന്നു. അതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. എന്നാല്‍ നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന.
കാര്‍വാറില്‍ നിന്നുള്ള നാവിക സേനാംഗങ്ങള്‍ രാവിലെ ഒന്‍പത് മണിയോടെ ഷിരൂരില്‍ എത്തും. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചില്‍ സംബന്ധിച്ച തീരുമാനം എടുക്കുക.