കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. വനത്തിനകത്തും പുഴയിലുമായി ചാലിയാറിലെ വിവിധയിടങ്ങളിലുമാണ് ഇന്ന് തെരച്ചില്‍ നടത്തുക.
അതേസമയം, ചാലിയാര്‍ കേന്ദ്രീകരിച്ചാണ് വിശദമായ തിരച്ചില്‍ നടത്തുക.
എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനംവകുപ്പ് എന്നിവരാണ് തെരച്ചില്‍ നടത്തുക.
ഇവര്‍ക്ക് പുറമെ ക്യാമ്പില്‍ കഴിയുന്ന പ്രദേശവാസികളും സന്നദ്ധ സംഘടനകളും തിരച്ചിലില്‍ ഭാഗമാകും. സന്നദ്ധ സംഘടനകളില്‍ നിന്ന് പരിചയസമ്പന്നരായ 15 പേരടങ്ങിയ സംഘങ്ങളായിട്ടാണ് വനഭാഗത്ത് തിരച്ചില്‍ നടത്തുക.
കഴിഞ്ഞ ദിവസം ചാലിയാറിന്റെ തീരത്തു നിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരല്‍മലയിലും തിരച്ചില്‍ തുടരും.
Discussion about this post