പാലക്കാട്: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു. യുവതിയെ അതേ ബസില്‍ ആശുപത്രിയിലെത്തിച്ച് ബസിലെ ജീവനക്കാര്‍. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ചിറയ്ക്കല്‍ പടിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെ എത്തിക്കുകയായിരുന്നു.
ബസിലെ യാത്രക്കാരിയായ ഫാര്‍മിസ്റ്റ് സിപിആര്‍ നല്‍കി യുവതിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാര്‍മിസ്റ്റ് ഇടപെട്ടു.
ഇതിനിടെ ബസ് നേരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഇതിനിടയില്‍ ആശുപത്രിയിലെത്തുന്നത് വരെ ബീന യാത്രക്കാരിക്ക് സിപിആര്‍ നല്‍കി.ഡ്രൈര്‍ നാരായണന്‍ുട്ടി, കണ്ടക്ടര്‍ ഷംസുദീന്‍ എന്നിവരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.