തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

അപകടത്തില്‍ കുന്നംകുളം കിഴൂര്‍ സ്വദേശി പണിക്കവീട്ടില്‍ ആമിനകുട്ടി(71), മകന്‍ ഷെഫീക്ക്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെന്ററില്‍ നെടുമ്പാശേരിയില്‍ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.

അപകടത്തില്‍ കുന്നംകുളം കിഴൂര്‍ സ്വദേശി പണിക്കവീട്ടില്‍ ആമിനകുട്ടി(71), മകന്‍ ഷെഫീക്ക്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കടയ്ക്കും, മതിലിനും കേടുപാടുകള്‍ സംഭവിച്ചു.

Exit mobile version