ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയിലെ സാലഡിനുള്ളില്‍ സിം കാര്‍ഡ് കിട്ടിയെന്ന് പരാതി, സംഭവം വയനാട്ടില്‍

മാനന്തവാടി സ്വദേശി സോബിന്‍ വാങ്ങിയ മൂന്നു ബിരിയാണികളില്‍ ഒന്നിലെ സാലഡിലാണ് സിം കാര്‍ഡ് കിട്ടിയത്.

വയനാട്: മാനന്തവാടിയില്‍ ബിരിയാണിക്ക് ഒപ്പം നല്‍കിയ സാലഡില്‍ സിം കാര്‍ഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിന്‍ വാങ്ങിയ മൂന്നു ബിരിയാണികളില്‍ ഒന്നിലെ സാലഡിലാണ് സിം കാര്‍ഡ് കിട്ടിയത്.

എങ്ങനെയാണ് ഭക്ഷണത്തില്‍ സിം കാര്‍ഡ് വന്നതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.

Exit mobile version