പാലക്കാട്: പാലക്കാട് കൂറ്റനാട് റോഡില്‍ തളര്‍ന്ന് വീണ വിദ്യാര്‍ത്ഥി ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സിയാനാണ് (15) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
കറുകപുത്തൂര്‍ ഇഞ്ചിരവളപ്പില്‍ ലത്തീഫിന്റെയും റെജിലയുടെയും മകനാണ്.