അഞ്ചുവയസ്സുകാരി കുളത്തില്‍ വീണ് മരിച്ച നിലയില്‍

death|bignewslive

മലപ്പുറം: അഞ്ച് വയസുകാരിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനി ആണ് മരിച്ചത്.

വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടത്.

കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version