ബസ് യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, 59 കാരന്‍ പിടിയില്‍

rape case|bignewslive

തൃശൂര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59 കാരന്‍ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബസ് യാത്രക്കിടയിലാണ് സംഭവം.

തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്.

തൃശ്ശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്.

Exit mobile version