കനത്ത മഴ, പുഴകള്‍ കരകവിഞ്ഞു, മലപ്പുറം കരുവാരക്കുണ്ടില്‍ വന്‍ മലവെള്ളപ്പാച്ചില്‍

തീവ്രമഴ ലഭിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Exit mobile version