കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 2 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലര്‍ട്ട് തുടരും. ഇത് കൂടാതെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 11.08.2024 മുതല്‍ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version