തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണാഘോഷങ്ങള്‍ ഒഴിവാക്കാനുള്ള കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ, പുലികളി സംഘങ്ങള്‍ക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത്.
ഉത്രാടം മുതല്‍ നാലാം ഓണം വരെയുള്ള ദിവസങ്ങളില്‍ കുമ്മാട്ടി, ആചാര പ്രകാരം നടത്തുമെന്ന് സംഘങ്ങള്‍ അറിയിച്ചു. കോര്‍പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്നും, കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തതെന്നും സംഘങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും.
കുമ്മാട്ടി നടത്തിപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി. അതേസമയം, കുമ്മാട്ടിയില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും, വയനാട്ടിലേക്ക് വലിയ തുക സംഭാവനയെ നല്‍കും കുമ്മാട്ടി സംഘാടകസമിതി അറിയിച്ചു.
Discussion about this post