കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബാലംകുളം സ്വദേശിയായ ഷഫീഖ് മോന്‍ എന്ന ബാവ (34)യാണ് മരിച്ചത്.

മലപ്പുറം: മലപ്പുറം മൂത്തേടം പാലാങ്കരയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ബാലംകുളം സ്വദേശിയായ ഷഫീഖ് മോന്‍ എന്ന ബാവ (34)യാണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അതിരാവിലെ ഇറച്ചിക്കട തുറക്കാന്‍ കരുളായിയിലേക്ക് പോകുകയായിരുന്നു ഷഫീഖ് മോന്‍. ഈ സമയത്ത് കാട്ടുപന്നി ഷഫീഖിന്റെ ബൈക്കിന് കുറുകെ ചാടുകയായിരുന്നു.

Exit mobile version