കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ വിശദമായ മെമ്മോറാണ്ടം ഉടന്‍ സമര്‍പ്പിക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്. നിരാശപ്പെടുത്തിയ മുന്‍കാല അനുഭവങ്ങളുണ്ടെങ്കിലും അതെല്ലാം മറന്ന് പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച് വിശദമായ കണക്ക് സഹിതമുള്ള മെമ്മോറാണ്ടം ഉടന്‍ സമര്‍പ്പിക്കും. ഇന്നത്തെ ജനകീയ തെരച്ചിലും നാളെ സൂചിപ്പാറ കേന്ദ്രീകരിച്ച് നടത്തുന്ന തെരച്ചിലും നിര്‍ണായകമെന്നും രാജന് പറഞ്ഞു.
Discussion about this post